കോൺഗ്രസിന്റെ സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള ചർച്ചകൾ ഇന്നും ഡൽഹിയിൽ തുടരും. നേമം അടക്കം തർക്കമുള്ള 10 മണ്ഡലങ്ങളിലാണ് സ്ഥാനാർഥികളെ നിർണയിക്കാൻ വൈകുന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തും
രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഇന്നലെ തന്നെ കേരളത്തിലേക്ക് മടങ്ങിയിരുന്നു. സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നാണ് ഇന്നലെ മുല്ലപ്പള്ളി പറഞ്ഞത്. കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത് ഇന്നലെ പ്രഖ്യാപിക്കുമെന്നായിരുന്നു. പ്രഖ്യാപനം നീണ്ടുപോകുന്നതോടെ അണികളും നേതാക്കളും അമർഷത്തിലാണ്.
നേമത്ത് അണികളെയും ബോറടിപ്പിക്കുന്ന വലിപ്പിക്കലാണ് നേതൃത്വം തുടരുന്നത്. ഇവിടെ ആരാകും സ്ഥാനാർഥിയെന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും ചെന്നിത്തല ഹരിപ്പാടും തന്നെയാകും മത്സരിക്കുകയെന്ന് ഉറപ്പായി കഴിഞ്ഞു.