തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങൾ അതി ഗുരുതരമായ സാഹചര്യം നേരിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശ മേഖലയിൽ അതിവേഗത്തിലാണ് രോഗവ്യാപനം. കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയിൽ 97 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 51 പേർ പോസിറ്റീവായി. പൂന്തുറ ആയുഷ് കേന്ദ്രത്തിൽ 50 പേർക്ക് ടെസ്റ്റ് നടത്തിയപ്പോൾ 26 എണ്ണം പോസിറ്റീവായി.
പുതുക്കുറുശ്ശിയിൽ 72 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 20 എണ്ണം പോസിറ്റീവായി. അഞ്ചുതെങ്ങിൽ 80 സാമ്പിൾ പരിശോധിച്ചപ്പോൾ 15 പേർ പോസിറ്റീവായി. രോഗവ്യാപനം തീവ്രവമായതിന്റെ ലക്ഷണമാണിത്.
പൂന്തുറ, പുല്ലുവിള മുതലായ പ്രദേശങ്ങളിൽ സമൂഹവ്യാപനത്തിലേക്ക് എത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗുരുതരമായ സ്ഥിതിവിശേഷം നേരിടുന്നതിന് എല്ലാ സംവിധാനങ്ങളെയും യോജിപ്പിച്ച് മുന്നോട്ടു പോകാനാണ് സർക്കാർ നടപടികൾ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു