മുന്‍ അബ്കാരി കേസിലെ പ്രതിയായിരുന്നയാളുടെ ചായക്കടയില്‍ വീണ്ടും മദ്യവില്‍പ്പന നടക്കുന്നതായ രഹസ്യവിവരത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സേനാംഗങ്ങളും തലപ്പുഴ എസ്.ഐ പ്രകാശനും സംഘവും വാളാട് ഹൈസ്ക്കൂളിന് സമീപമുള്ള ചായക്കടയില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി വില്‍പ്പനക്കായി സൂക്ഷിച്ച പെട്രോളും,ഡീസലും പിടികൂടി. കടയുടമ വാളാട് ചന്ദ്രോത്ത് വീട്ടില്‍ സി.എച്ച് ബാലകൃഷ്ണന് (71) നെ അറസ്റ്റ് ചെയ്തു. കടയില്‍ നിന്നും 60 ലിറ്ററോളം ഡീസലും, 30 ലിറ്ററോളം പെട്രോളും പിടിച്ചെടുത്തു.
The Best Online Portal in Malayalam