കെ.എസ്.ആർ.ടി.സി ബസ് മോഷ്ടിച്ചു കൊണ്ടുപോയ ആൾ പിടിയിൽ; യാത്രക്ക് വേണ്ടി എടുത്തതാണെന്ന് പ്രതി

കൊട്ടാരക്കരയിൽ നിന്ന് കെ എസ് ആർ ടി സി ബസ് മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ശ്രീകാര്യം സ്വദേശി ടിപ്പർ അനി എന്ന നിതിനെയാണ് പോലീസ് പിടികൂടിയത്. സംഭവം നടന്ന് പതിനാറ് ദിവസം കഴിഞ്ഞാണ് ഇയാൾ പിടിയിലാകുന്നത്.

ഫെബ്രുവരി എട്ടിനാണ് ആർസി 354ാം നമ്പർ ബസ് ഇയാൾ കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ 27 കിലോമീറ്റർ അകലെ പാരിപ്പള്ളി റോഡരികിൽ നിന്ന് ബസ് കണ്ടെത്തുകയായിരുന്നു