ജമ്മു കാശ്മീരിലെ ശ്രീനഗർ ബർസുള്ളയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് പോലീസുദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ചായക്കടയിൽ നിൽക്കുകയായിരുന്ന പോലീസുകാർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
ഭീകരസംഘടനയായ ദി റസിഡന്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തു. പാക് തീവ്രവാദ സംഘടനയായ ലഷ്കറെ ത്വയിബയുടെ മറ്റൊരു വിഭാഗമാണിതെന്ന് പോലീസ് പറയുന്നു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഭീകരർക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.
നേരത്തെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ പോലീസ് വധിച്ചിരുന്നു. ഒരു പോലീസുകാരൻ വീരമൃത്യു വരിക്കുകയും ചെയ്തു.