രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,649 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,09,16,589 ആയി ഉയർന്നു.
9489 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനോടകം 1,06,21,220 പേർ കൊവിഡിൽ നിന്ന് മുക്തി നേടി. 90 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ കൊവിഡ് മരണം 1,55,732 ആയി
നിലവിൽ 1,39, 637 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 82,85,295 പേർ കൊവിഡ് വാക്സിൻ സ്വീകരിച്ചു. ഫെബ്രുവരി 14 വരെ 20,67,16,634 സാമ്പിളുകൾ പരിശോധിച്ചു. ഇന്നലെ മാത്രം 4,86,122 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.