മനാമ: കോവിഡ് പരിശോധനയ്‌ക്കായി സ്രവമെടുക്കുന്ന സ്വാബ് സ്റ്റിക്ക് ഒടിഞ്ഞ് മൂക്കിനുള്ളിൽ കുടുങ്ങി സൗദി ബാലൻ മരിച്ചു. റിയാദിന് വടക്കു പടിഞ്ഞാറ് ശഖ്‌റാ ജനറൽ ആശുപത്രിയിലാണ് സംഭവം.
കടുത്ത പനിയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂക്കിൽ ഒടിഞ്ഞ് കുടുങ്ങിയ സ്വാബ് സ്റ്റിക്ക് എടുക്കാൻ അനസ്‌തേഷ്യ നൽകി.
എന്നാൽ, ബോധം നഷ്ടപ്പെട്ട് ശ്വസിക്കാനാകാതെ അടുത്ത ദിവസം കുട്ടി മരിച്ചെന്ന് പിതാവ് അബ്ദുല്ല അൽ ജൗഫാൻ പറഞ്ഞു. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രാലയത്തിന് പരാതി നൽകി