കൊല്ലം അഞ്ചൽ ഉത്ര കൊലക്കേസിൽ മാധ്യമങ്ങൾക്ക് മുമ്പിൽ കുറ്റം തുറന്ന് സമ്മതിച്ച് ഉത്രയുടെ ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ സൂരജ്. അടൂർ പറക്കോടുള്ള വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് സൂരജ് കുറ്റസമ്മതം നടത്തിയത്.
പ്രതികളായ സൂരജ്, സൂരജിന് പാമ്പ് നൽകിയ സുരേഷ് എന്നിവരെ ചാത്തന്നൂർ തിരുമുക്കിൽ എത്തിച്ച് തെളിവെടുത്തപ്പോഴാണ് സൂരജ് കുറ്റം സമ്മതിച്ചത്. എല്ലാം ചെയ്തത് താൻ ആണെന്നാണ് സൂരജ് ഏറ്റുപറഞ്ഞു. വനം വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖനെ സൂക്ഷിച്ച പ്ലാസ്റ്റിക്ക് പാത്രം തിരുമുക്കിലെ കടയിൽ നിന്നാണ് വാങ്ങിയതെന്ന് സുരേഷ് സമ്മതിച്ചു
ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജ് വെളിപ്പെടുത്തി.