പാനൂരില്‍ വിദ്യാര്‍ഥിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍ പാനൂരില്‍ വിദ്യാര്‍ഥിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. പാനൂര്‍ ഈസ്റ്റ് വള്ള്യായി യുപി സ്‌കൂള്‍ പ്രധാനാധ്യാപകനായ വി പി വിനോദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്

ടെക്‌സ്റ്റ് ബുക്ക് വാങ്ങാനായി കുട്ടിയുടെ അമ്മയെ സ്‌കൂളില്‍ വിളിച്ചു വരുത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.