വൈദ്യുതി മുടങ്ങും പാടിച്ചിറ സെക്ഷനിലെ മാടല്‍, പാതിരി മാവിന്‍ചുവട്, മൂന്നുപാലം, ഒസള്ളി, ചേലൂര്‍ എന്നിവിടങ്ങളില്‍ ഇന്ന് (ശനി) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട സെക്ഷനിലെ പഴഞ്ചന വെള്ളമുണ്ട ഹൈസ്കൂള്‍, സബ് രജിസ്ട്രാര്‍ ഓഫീസ് എന്നിവിടങ്ങളില്‍ ഇന്നും (ശനി), അംബേദ്കര്‍, പാതിരിച്ചാല്‍, കോഫീ മില്‍, പുലിക്കാട്, ആറുവള്‍, ചെറുകര എന്നിവിടങ്ങളില്‍ തിങ്കള്‍ (ജനുവരി 11) രാവിലെ രാവിലെ 8.30 മുതല്‍ 5.30 വരെയും പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. മീനങ്ങാടി 33 കെ.വി. സബ് സ്റ്റേഷന് പരിധിയില്‍ ഇന്ന് (ശനി) ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. അമ്പലവയല്‍ സെക്ഷനിലെ റസ്റ്റ്ഹൗസ്, എടക്കല്‍ ഭാഗങ്ങളില്‍ ഇന്ന് (ശനി) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
The Best Online Portal in Malayalam