മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനും ലഷ്‌കറെ ത്വയിബ കമാൻഡറുമായ സാക്കിർ റഹ്മാൻ ലഖ്‌വി പാക്കിസ്ഥാനിൽ അറസ്റ്റി. ഭീകരാവദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയെന്ന കേസിലാണ് അറസ്റ്റ് ചെയ്തത്.
മുംബൈ ഭീകരാക്രമണ കേസിൽ 2015 മുതൽ ലഖ്‌വി ജാമ്യത്തിലാണ്. ഇയാളെ എവിടെ വെച്ചാണ് പിടികൂടിയതെന്ന് പാക് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ലാഹോറിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സാക്കിറിന്റെ മരുന്ന് കട മുഖേന ഫണ്ട് സ്വീകരിക്കുകയും ലഭിച്ച ഫണ്ട് ഭീകരവാദ പ്രവർത്തനങ്ങൾക്ക് സഹായമായി നൽകിയെന്നുമാണ് ആരോപണം. ലഖ്‌വിക്ക് ചെലവിനായി പ്രതിമാസം ഒന്നര ലക്ഷം രൂപ നൽകാനുള്ള പാക് തീരുമാനത്തിന് നേരത്തെ യുഎൻ അനുമതി നൽകിയിരുന്നു.