തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ ആഗസ്ത് വരെ സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ സ്കൂളുകളില്‍ നടത്തുന്ന നവീകരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന സ്കൂളുകളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആഗസ്ത് വരെ തുടരും. സ്ഥിതി അനുകൂലമല്ലെങ്കിൽ തുടർന്നും ഓൺലൈൻ പഠനം നടപ്പിലാക്കും. സ്കൂളുകൾ തുറക്കാൻ എന്തെങ്കിലും അവസരം ലഭിച്ചിച്ചാൽ ഒരു നിമിഷം വൈകാതെ തുറക്കും. ഓൺലൈൻ ക്ലാസുകളിൽ കേരളം പോലെ വിജയിച്ച ഒരു സംസ്ഥാനവും ഇല്ല. അതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എല്ലാവർക്കും ഒരുക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.