മുന്‍ ലോക സുന്ദരിയും നടിയുമായ ഐശ്വര്യ റായിയുടെ മകള്‍ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ അമിതാഭ് ബച്ചനും ആരാധ്യയുടെ അച്ഛനും നടനുമായ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് രാവിലെ ഐശ്വര്യക്കും കൊവിഡ് സ്ഥിരീകരിച്ചു
ഇന്നലെ നടന്ന ആന്റിജന്‍ പരിശോധനയില്‍ ഐശ്വര്യയുടെയും ആരാധ്യയുടെയും ഫലം നെഗറ്റീവായിരുന്നു. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണ് ഫലം പോസിറ്റീവായത്.
അമിതാഭ് ബച്ചനാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ട്വിറ്റര്‍ വഴി ഇക്കാര്യം അറിയിച്ചത്. തൊട്ടുപിന്നാലെ അഭിഷേകും തനിക്ക് രോഗം സ്ഥിരീകരിച്ച കാര്യം ട്വീറ്റ് ചെയ്തു. ബച്ചന്റെ വസതി അണുവിമുക്തമാക്കി. ജോലിക്കാരെയും പരിശോധനക്ക് വിധേയമാക്കി. മുംബൈ നാനാവതി ആശുപത്രിയിലാണ് ബച്ചന് ചികിത്സയില്‍ കഴിയുന്നത്.