24 മണിക്കൂറിനിടെ 29,398 പേർക്ക് കൂടി കൊവിഡ്; 414 പേർ മരിച്ചു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 98 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,398 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 97,96,770 ആയി ഉയർന്നു

414 പേർ കഴിഞ്ഞ ദിവസം മരിച്ചു. രാജ്യത്തെ മൊത്തം കൊവിഡ് മരണം 1,42,186 ആയി. 37,528 പേർ രോഗമുക്തി നേടി. ഇതിനോടകം രോഗമുക്തി നേടിയത് 92,90,834 പേരാണ്.

3,63,749 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 15,07,59,726 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇന്നലെ മാത്രം 9,22,959 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.