കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലേക്ക് ഉൾപ്പെടെ ശക്തമായ മത്സരമാണ് ഇത്തവണ.തോട്ടം- ആദിവാസി മേഖലകളും കർഷകരുമെല്ലാം നിർണ്ണായകമായ ജില്ലയിൽ വോട്ടുറപ്പിക്കാനുളള അവസാന ശ്രമങ്ങളിലാണ് മുന്നണികൾ. 23 പഞ്ചായത്ത് മൂന്ന് നഗരസഭ 4 ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തിലേക്കുള്ള 16 ഡിവിഷനുകൾ 1857 സ്ഥാനാർത്ഥികൾ. 625 455 വോട്ടർമാർ. വോട്ടർമാരിൽ കൂടുതൽ സ്ത്രീകൾ 3 19 534. പോളിംഗ് ബൂത്തുകൾ 848. ഇതിൽ പ്രശ്നബാധിതം 152. മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ കർശന സുരക്ഷയിലായിരിക്കും വോട്ടെടുപ്പ്. ശക്തമായ പോരാട്ടം നടക്കുന്ന വയനാടിൻ്റെ പൊതു ചിത്രമാണിത്. കൊട്ടികലാശം പൂർത്തിയായി. നിശബ്ദ പ്രചരണ ദിനത്തിൽ വോട്ടുറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് സ്ഥാനാർത്ഥിക്കൾ. ഗ്രാമപഞ്ചായത്തുകൾക്ക് പുറമേ അതിശക്ത പോരാട്ടം നടക്കുന്ന ജില്ലാ പഞ്ചായത്ത് ആരോടപ്പം നിൽക്കുമെന്ന കാര്യം പ്രവചനാധിതം. .നഗരസഭ ഉൾപ്പെടെ. പ്രദേശിക തലങ്ങളിൽ വരെ നേട്ടങ്ങളെത്തിയ വികസനം പറഞ്ഞാണ് എൽ ഡി എഫ് വോട്ട് പിടിക്കുന്നത്. സമ്പൂർണ്ണ വിജയപ്രതീക്ഷയിലാണ് എൽ ഡി എഫ് സ്ഥാനാർത്ഥികൾ. 2015 ൽ കനത്ത തിരച്ചടി നേരിട്ട യു ഡി എഫ് 2010 ആവർത്തിക്കുമെന്നാണ് പറയുന്നത്. വിമതന്മാർ തലവേദനയുണ്ടാക്കുന്നുണ്ടെങ്കിലും അതെല്ലാം അതിജീവിക്കാൻ കഴിയുമെന്നാണ് യു ഡി എഫ് പ്രതിക്ഷിക്കുന്നത്. കഴിഞ്ഞ തവണ 13 വാർഡുകളിൽ വിജയിച്ച എൻ ഡി എ ഇത്തവണ കൂടുതൽ ഇടങ്ങളിൽ വിജയം പ്രതിക്ഷിക്കുന്നുണ്ട്. പ്രവചനങ്ങളെ അസാധ്യമാക്കുന്ന വിധമുള്ള വലിയ പ്രചാരണ പ്രവർത്തനമാണ് മുന്നണികൾ കാഴ്ച്ചവെച്ചത്. കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന ആശങ്കക്കിടയിൽ വോട്ടർമാർ ആരെ തുണക്കുുമെന്ന് കാത്തിരുന്ന് കാണാം .
The Best Online Portal in Malayalam