എറണാകുളം പെരുവാരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ വീട്ടിൽ മരിച്ച നിലയിൽ. പെരുവാരം ഗവ. ഹോമിയോ ആശുപത്രിക്ക് സമീപം വാടകക്ക് താമസിച്ചിരുന്ന പി എൻ രാജേഷ്(55), ഭാര്യ നിഷ(49), ഏകമകൻ ആനന്ദ് രാജ്(16) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ ഇവരെ പുറത്തു കാണാത്തതതിനാൽ വീട്ടുടമ എത്തി അന്വേഷിക്കുകയായിരുന്നു. പിന്നീട് മൊബൈലിൽ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. പോലീസ് വന്ന് വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്
വിഷം ഉള്ളിൽ ചെന്നാണ് മൂന്ന് പേരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാജേഷ് ഏറെക്കാലമായി വിദേശത്തായിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ശേഷ മത്സ്യക്കച്ചവടം നടത്തി വരികയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് പിന്നിലെന്ന് കരുതുന്നു.