കൊവിഡ് ഷീൽഡ് വാക്സിന്റെ നിർമാണവും വിതരണവും ഉടൻ നിർത്തിവെക്കണമെന്ന ആവശ്യവുമായി വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത ചെന്നൈ സ്വദേശിയായ യുവാവ്. ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റിയും ആസ്ട്രനേകയും ചേർന്ന് പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ വികസിപ്പിക്കുന്ന വാക്സിനാണ് കൊവിഡ് ഷീൽഡ്
വാക്സിൻ എടുത്തതിനെ തുടർന്ന് നാഡീവ്യൂഹവുമായി ബന്ധപ്പെട്ടതും മന:ശാസ്ത്രപരവുമായ പ്രശ്നങ്ങളുണ്ടെന്ന് യുവാവ് പറയുന്നു. അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്നും യുവാവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ ഒന്നിനാണ് ഇയാൾ വാക്സിൻ സ്വീകരിച്ചത്
വാക്സിൻ എടുത്തതിനെ തുടർന്നാണോ യുവാവിന് ആരോഗ്യപ്രശ്നങ്ങളുണ്ടായതെന്ന് ഡിജിസിഐയും ആരോഗ്യമന്ത്രാലയവും പരിശോധിക്കുകയാണ്. തനിക്ക് ദീർഘകാലം ചികിത്സ വേണ്ടിവരുമോയെന്ന ആശങ്കയുണ്ട്. അതിനാൽ വക്കീൽ നോട്ടീസ് അയച്ച് രണ്ടാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം നൽകണമെന്ന് യുവാവ് ആവശ്യപ്പെടുന്നു