സിഡ്നിയിൽ ഓസ്ട്രേലിയ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടക്കാനുള്ള ശ്രമം ഇന്ത്യ തുടരവെ ഗ്യാലറിയിൽ കയ്യടി നേടി ഒരു വിവാഹാഭ്യർഥന. ഇന്ത്യൻ ജഴ്സി ആണിഞ്ഞെത്തിയ ആരാധകൻ തന്റെ ഓസ്ട്രേലിയൻ കൂട്ടുകാരിയോടാണ് വിവാഹാഭ്യർഥന നടത്തിയത്. യുവതി സമ്മതം അറിയിക്കുകയും ചെയ്തതോടെ ഗ്യാലറിയിൽ കയ്യടികൾ ഉയർന്നു
ഗ്രൗണ്ടിൽ ഓസീസ് താരം മാക്സ് വെല്ലും ഇരുവർക്കും ആശംസ അർപ്പിച്ച് കയ്യടിക്കുന്നത് കാണാമായിരുന്നു. ഷെയ്ൻ വോണും ഗിൽക്രിസ്റ്റുമാണ് കമന്ററി ബോക്സിൽ ഈ സമയം ഉണ്ടായിരുന്നത്. അവൾ സമ്മതിച്ചാൽ മതിയെന്ന് ഗിൽക്രിസ്റ്റ് പറയുന്നതും ഒടുവിൽ പ്രണയിതാക്കൾ ആലിംഗനം ചെയ്യുമ്പോൾ ഓ ദൈവമേ അവൾ സമ്മതിച്ചിരിക്കുന്നുവെന്ന് പറഞ്ഞതും ആരാധകരിലും ചിരിയുണർത്തി.