സുൽത്താൻ ബത്തേരി കൊളഗപ്പാറയിൽ വാഹനപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു

സുൽത്താൻ ബത്തേരി:    സുൽത്താൻ ബത്തേരിക്കടുത്ത് കൊളഗപ്പാറയിൽ വെച്ചുണ്ടായ വാഹനപകടത്തിൽ മുട്ടിൽ അടുവാടി വീട്ടിൽ കെ.പി.മൊയ്തീന്റെ മകൻ കെ പി ആരിഫ് (45)മരണപെട്ടു.ആരിഫ് സഞ്ചരിച്ച സ്കൂട്ടർ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ആരിഫ് മരണപെട്ടു.  മാതാവ് കല്ലങ്കോടൻ ഫാത്വിമ, ഭാര്യ സൗദ (വയനാട് ഓർഫനേജ് യു.പി.സ്കൂൾ അദ്ധ്യാപിക) , മക്കൾ ആഷിൽ, ആദിൽ (ഇരുവരും ഡബ്ലിയു.ഒ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ) സഹോദരൻമാർ  കെ.പി. ഫിറോസ്, അൻവർ സാദത്ത്, ഷാഹിന.