സ്വർണവിലയിൽ ഇന്നും വർധനവ്. പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,880 രൂപയായി. 4860 രൂപയാണ് ഗ്രാമിന്റെ വില
ഒരാഴ്ചക്കിടെ സ്വർണവിലയിൽ 1200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഡോളറിന്റെ ഇടിവാണ് വിപണിയിൽ സ്വർണവിലയിൽ പ്രതിഫലിച്ചത്. ആഗോളവിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 1955.76 ഡോളർ നിലവാരത്തിലെത്തി.