തൂത്തുക്കുടി കസ്റ്റടി കൊലപാതകകേസില്‍ കൂടുതല്‍ പൊലീസുകാരുടെ അറസ്റ്റ് ഉടനെ ഉണ്ടാകുമെന്ന് സൂചന. കേസ് സിബിഐ ഏറ്റെടുത്തതായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഇതേ തുടര്‍ന്ന് സിബിഐ കേസ് അട്ടിമറിക്കുമെന്നും സിബിസിഐഡി അന്വേഷണം തുടരണമെന്ന് ആവശ്യമായി ചില സന്നദ്ധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
നിലവിൽ ജൂഡീഷ്യൽ കസ്റ്റഡിയിലുള്ള അഞ്ച് പൊലീസുകാരെ അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിട്ടുകിട്ടാൻ സിബിസിഐഡി സംഘം കോടതിയെ സമീപിക്കും. കഴിഞ്ഞ മാസം 23നാണു സാത്താൻകുളത്തിൽ മൊബൈൽ വിൽപനശാല ഉടമയായ ജയരാജ്, മകൻ ബെനിക്സ് എന്നിവർ പൊലീസ് മർദ്ദനത്തിനിരയായി മരിച്ചത്.