ഒറ്റപ്പെട്ട  ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത രണ്ട് ദിവസത്തേക്ക് കൂടി പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയെന്നാണ് മുന്നറിയിപ്പ്. ഉച്ചയ്ക്ക് 2 മണി മുതൽ 10 വരെയാണ് ഇടിമിന്നൽ ജാഗ്രതാ നിർദേശമുള്ളത്. മലയോര മേഖലകളിൽ ഇടിമിന്നൽ സജീവമാകും.