ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ടോസ് നേടിയ ആർ സി ബി ആദ്യം ബാറ്റ് ചെയ്യും. പ്ലേ ഓഫ് ഉറപ്പിക്കുന്നതിനായാണ് ബാംഗ്ലൂർ ഇന്നിറങ്ങുന്നത്. അതേസമയം ചെന്നൈ ടൂർണമെന്റിൽ പുറത്താകൽ ഉറപ്പാക്കി കഴിഞ്ഞു
ഇന്ന് ജയിച്ചാൽ ആർ സി ബിക്ക് ഒന്നാം സ്ഥാനത്തേക്ക് കയറാം. നിലവിൽ 14 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ആർ സി ബി. 11 കളികളിൽ നിന്ന് ആറ് പോയിന്റ് മാത്രമുള്ള ചെന്നൈ പോയിന്റ് ടേബിളിൽ ഏറ്റവും ഒടുവിലാണ്.
ആർ സി ബി ടീം: ദേവ്ദത്ത് പടിക്കൽ, ആരോൺ ഫിഞ്ച്, വിരാട് കോഹ്ലി, എ ബി ഡിവില്ലിയേഴ്സ്, മോയിൻ അലി, ഗുർകീരാട് സിംഗ് മൻ, ക്രിസ് മോറിസ്, വാഷിംഗ്ടൺ സുന്ദർ, നവ്ദീപ് സൈനി, നവ്ദീപ് സൈനി, യുസ് വേന്ദ്ര ചാഹൽ, മുഹമ്മദ് സിറാജ്