ഒരിടവേളക്ക് ശേഷം അമേരിക്കയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; ഇന്നലെ 63,000ത്തിലധികം പേർക്ക് രോഗബാധ

അമേരിക്കയിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. ഇന്നലെ മാത്രം 63,000ത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 770 പേർ മരിക്കുകയും ചെയ്തു. ഏറെക്കാലത്തിന് ശേഷമാണ് യുഎസിൽ പ്രതിദിന വർധനവ് ഇന്ത്യയുടേതിനേക്കാൾ മുകളിലേക്ക് എത്തുന്നത്.

കഴിഞ്ഞ ഒരു മാസത്തിലധികമായി ലോകത്ത് ഏറ്റവുമധികം പ്രതിദിന വർധനവ് റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലായിരുന്നു. യുഎസിൽ ഇതിനോടകം 87 ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2.29 ലക്ഷം പേർ മരിച്ചു.

 

28 ലക്ഷത്തോളം പേർ നിലവിൽ ചികിത്സയിലുണ്ട്. ഇതിൽ 17,000ത്തോളം പേരുടെ നില ഗുരുതരമാണ്. ടെക്‌സാസ്, കാലിഫോർണിയ, ഫ്‌ളോരിഡ, ന്യൂയോർക്ക്, ജോർജിയ, ടെന്നിസി, തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം രൂക്ഷം