കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

ബാംഗ്ലൂർ: കര്‍ണാടകയില്‍ കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കോളേജുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തത്. എഞ്ചിനീയറിങ്, ഡിപ്ലോമ, ഡിഗ്രി കോളേജുകളാണ് തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്.

 

കോളേജുകൾ തുറക്കുന്നുവെങ്കിലും വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ തുടരും. കോളേജുകളിൽ ഹാജരായി ക്ലാസുകളിൽ പങ്കെടുക്കണമെങ്കിൽ രക്ഷിതാക്കളുടെ സമ്മതം നിർബന്ധമാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ മൊത്തം എണ്ണത്തിന്റെ അനുപാതത്തിൽ ആയിരിക്കും ഒരേസമയം എത്ര ബാച്ചുകൾ അനുവദിക്കാം എന്ന് തീരുമാനിക്കുന്നത്.