കിഴക്കന്‍ ലഡാക്കിലെ ഡെംചുക്കില്‍ അതിര്‍ത്തി കടന്നെത്തിയതിനെ തുടര്‍ന്ന് പിടികൂടിയ ചൈനീസ് സൈനികനെ ഇന്ത്യ തിരികെ ഏല്‍പ്പിച്ചു കരസേന വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് സൈനികനെ ഇന്ത്യ കൈമാറിയത്. കോര്‍പറല്‍ വാംഗ് യാ ലോംഗ് എന്ന സൈനികനെ തിങ്കളാഴ്ചയാണ് സൈന്യം പിടികൂടിയത്. അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന രേഖകളടക്കം പരിശോധിച്ച ശേഷമാണ് വിട്ടയച്ചത്.
കൈമാറുന്നതിന് മുമ്പ് സൈനികനെ വിശദമായി ചോദ്യം ചെയ്തുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഓക്സിജൻ, ഭക്ഷണം, കമ്പിളി വസ്ത്രങ്ങൾ എന്നിവ ഉൾപ്പടെയുളള വൈദ്യസഹായം ഇന്ത്യ അദ്ദേഹത്തിന് നൽകി.
ഒക്ടോബർ 18ന് വൈകുന്നേരം പ്രദേശവാസികളുടെ അഭ്യർഥന പ്രകാരം കന്നുകാലികളെ വീണ്ടെടുക്കാൻ സഹായിക്കുന്നതിനിടെയാണ് സൈനികനെ കാണാതായതെന്നാണ് ചൈനീസ് സേന പറയുന്നത്. സൈനികനെ കാണാതായ വിവരം അതിർത്തിയിലെ ചൈനീസ് സൈനികർ ഇന്ത്യൻ സേനയെ അറിയിച്ചിരുന്നു.