സംസ്ഥാന ചലചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12.30നാണ് അവാർഡുകൾ പ്രഖ്യാപിക്കുക. മികച്ച ചിത്രം, മികച്ച നടൻ എന്നീ വിഭാഗങ്ങളിലെല്ലാം ശക്തമായ മത്സരമാണ് നടക്കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട്, ഗീതു മോഹൻദാസിന്റെ മൂത്തോൻ, സജിൻ ബാബുവിന്റെ ബിരിയാണി, ടി കെ രാജീവ് കുമാറിന്റെ കോളാമ്പി, മനോജ് കാനയുടെ കെഞ്ചിര, മധു നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ്, മനു അശോകന്റെ ഉയരെ, ഖാലിദ് റഹ്മാന്റെ ഉണ്ട തുടങ്ങിയ ചിത്രങ്ങളാണ് മികച്ച ചിത്രത്തിനായുള്ള മത്സരത്തിനുള്ളത്.
മൂത്തോനിലെ അഭിനയത്തിന് നിവിൻ പോളിയും അമ്പളിയിലെ അഭിനയത്തിന് സൗബിൻ ഷാഹിറും ഇഷ്‌കിലെ അഭിനയത്തിന് ഷെയ്ൻ നിഗവും, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി, ഫൈനൽസ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറുമൂടും മികച്ച നടനായുള്ള മത്സരത്തിൽ മുൻപന്തിയിലുണ്ട്
ഉയരെയിലെ അഭിനയത്തിന് പാർവതി തിരുവോത്ത്, പ്രതി പൂവൻകോഴിയിലെ അഭിനയത്തിന് മഞ്ജു വാര്യർ, കുമ്പളങ്ങി നൈറ്റ്‌സ്, ഹെലൻ എന്നീ ചിത്രങ്ങളിലൂടെ അന്ന ബെൻ എന്നീവരാണ് മികച്ച നടിക്കായുള്ള മത്സരത്തിൽ മുൻപന്തിയിയുള്ളത്.