റംസിയുടെ ആത്മഹത്യ: സീരിയല്‍ നടിക്കും ഭര്‍ത്താവിനും മുന്‍കൂര്‍ജാമ്യം

കൊട്ടിയത്ത് റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സീരിയല്‍ നടി ലക്ഷ്മി പ്രമോദിനും ഭര്‍ത്താവ് അസറുദ്ദീനും മുന്‍കൂര്‍ ജാമ്യം. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

 

ആത്മഹത്യ ചെയ്ത റംസിയെ ഗര്‍ഭഛിദ്രം നടത്താന്‍ സീരിയല്‍ താരം ലക്ഷ്മി പ്രമോദ് പ്രേരിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ വാദം. വഞ്ചനാകുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ഉടന്‍ സീരിയല്‍ താരത്തെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ജസ്റ്റിസ് ഫോര്‍ റംസി എന്ന ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം.