കോവിഡ്: സംസ്ഥാനത്ത് ആറ് ജില്ലകളിൽ സ്ഥിതി ഗുരുതരം

തിരുവനന്തപുരം: 11,755 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇത് രണ്ടാം തവണയാണ് കേരളത്തില്‍ കൊവിഡ് രോ​ഗികളുടെ എണ്ണം 10,000ത്തിന് മുകളില്‍ എത്തുന്നത്. ഇന്ന് 23 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് മരണം 978 ആയി ഉയര്‍ന്നു. ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ സംസ്ഥാനത്തെ സംബന്ധിച്ച്‌ ഏറെ നിര്‍ണായകമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്നലെ ആറ് ജില്ലകളില്‍ ആയിരത്തിന് മുകളില്‍ കൊവിഡ് ബാധിതര്‍. മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, കൊല്ലം എന്നി ജില്ലകളിലാണ് ഇന്ന് കൊവിഡ് രോ​ഗികളുടെ എണ്ണം ആയിരം കടന്നത്.