കാസർകോട് ജില്ലയിൽ വൻ ചന്ദനവേട്ട; പിടികൂടിയത് രണ്ടര കോടി രൂപ വിലവരുന്ന ചന്ദനക്കട്ടികൾ

കാസർകോട് വൻ ചന്ദന ശേഖരം പിടികൂടി. ജില്ലാ കലക്ടറുടെ ക്യാമ്പ് ഓഫീസിന് സമീപത്തെ വീട്ടിൽ നിന്നാണ് ഒരു ടൺ വരുന്ന ചന്ദന കട്ടികൾ പിടികൂടിയത്. കലക്ടർ സജിത്ത് ബാബുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ചന്ദനക്കട്ടികൾ പിടികൂടിയത്.

 

രണ്ടര കോടി രൂപ വില വരുന്ന ചന്ദന കട്ടികളാണ് പിടിച്ചെടുത്തത്. 30 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ മുഖ്യപ്രതിയായ അബ്ദുൽ ഖാദറെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മകൻ അർഷാദിനെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരുടെ വാഹനങ്ങളും പോലീസ് പിടികൂടി