നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ തള്ളി കെ മുരളീധരൻ എംപി. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്ന പതിവില്ലെന്നും താനുടനെ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു
കഴിഞ്ഞ ദിവസം പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ മുരളീധരൻ രാജി വെച്ചിരുന്നു. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കമാണെന്ന് വാർത്തകൾ വന്നിരുന്നു. ഇതാണ് കെ മുരളീധരൻ തള്ളിക്കളഞ്ഞിരിക്കുന്നത്.
എംപിമാർ നിയമസഭയിലേക്ക് മത്സരിക്കില്ല. ഞങ്ങളാരും ഇവിടെ വന്ന് സേവനം ചെയ്യേണ്ട ആവശ്യമില്ല. എല്ലായിടത്തും മന്ത്രിമാരാകാനും അനുയോജ്യരായ ആളുകളുണ്ട്. മത്സരിക്കാൻ ആഗ്രഹമുള്ളവരുണ്ട്.