കര്‍ഷക പ്രക്ഷോഭം: അനിശ്ചിതകാല റോഡ് ട്രെയിന്‍ തടയല്‍ സമരം ഇന്ന് മുതല്‍

ന്യൂഡല്‍ഹി: കര്‍ഷക നിയമത്തിനെതിരെ ഇന്ന് മുതല്‍ കര്‍ഷകരുടെ അനിശ്ചിതകാല റോഡ് – ട്രെയിന്‍ തടയല്‍ സമരം. കര്‍ഷക പ്രതിഷേധം ഒരാഴ്ച പിന്നിട്ടിട്ടും കാര്യമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാനുള്ള കര്‍ഷകരുടെ നീക്കം. പഞ്ചാബില്‍ അമൃത്സര്‍ അടക്കം 5 ഇടങ്ങളില്‍ ട്രെയിന്‍ തടയും. ഡല്‍ഹിയിലേക്കുള്ള ട്രെയിനുകള്‍ ഹരിയാനയില്‍ തടയും. അംബാല – ഹിസാര്‍ ഹൈവേ ഗതാഗതവും തടസപ്പെടുത്തും. നാളെ ഗാന്ധി ജയന്തി ദിനത്തില്‍ ഒരു ലക്ഷം പ്രതിഷേധ യോഗങ്ങള്‍ ചേരുമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് സമിതി അറിയിച്ചു. കോണ്‍ഗ്രസ് നാളെ കര്‍ഷകദിനമായി ആചരിക്കും. കര്‍ഷക നിയമത്തെ അനുകൂലിച്ച രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ ബഹിഷ്‌കരിക്കും. രാജ്യവ്യാപകമായി ഒരു ലക്ഷം പ്രതിഷേധ യോഗങ്ങള്‍ ചേരും. ഓരോ സംസ്ഥാനങ്ങളിലും പ്രായോഗികമായ തരത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് ആഹ്വാനം. 250ല്‍ അധികം കര്‍ഷക സംഘടനകളുടെ പ്രാതിനിധ്യം ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് സമിതിയിലുണ്ട്. കോണ്‍ഗ്രസ് നാളെ കര്‍ഷകദിനമായി ആചരിക്കും. ശിരോമണി അകാലിദളും നാളെ കര്‍ഷക സംഗമങ്ങള്‍ നടത്തും.