മൂന്ന് ആശുപത്രികളില്‍ ചികിത്സ നിഷേധിച്ച കോവിഡ് മുക്തയായ ഗര്‍ഭിണിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചു

മലപ്പുറം: മൂന്ന് ആശുപത്രികളില്‍ ചികിത്സ നിഷേധിച്ച കോവിഡ് മുക്തയായ ഗര്‍ഭിണിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചു. ചികിത്സ ലഭിക്കാതെ 14 മണിക്കൂറാണ് യുവതി വിവിധ ആശുപത്രികളില്‍ കയറിയിറങ്ങിയത്. ഒരു സ്വകാര്യ ആശുപത്രി ഉൾപ്പെടെ മൂന്ന് ആശുപത്രികളെ സമീപിച്ചെങ്കിലും എവിടെയും ചികിത്സ ലഭിച്ചില്ല. പ്രസവ ചികിത്സയ്ക്ക് പി.സി.ആർ ഫലം തന്നെ വേണമെന്ന് ആശുപത്രി നിര്‍ബന്ധം പിടിച്ചു ചികിത്സ വൈകിയതാണ് മരണത്തിനിടയാക്കിയതെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.