ന്യൂഡൽഹി : 75ാമത് യുഎൻ ജനറൽ അസംബ്ലിയിൽ പ്രധാനമന്ത്രി ഇന്ന് ലോകത്തെ അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ സംസാരിക്കാനുള്ള ആദ്യ അവസരം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കാണ് നൽകിയിരിക്കുന്നത്.
കൊറോണയുടെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പ്രധാനമന്ത്രി ലോകത്തെ അഭിസംബോധന ചെയ്യുക. ഇന്ത്യയുടെ താത്പര്യങ്ങൾ കൃത്യമായി പ്രധാനമന്ത്രി ലോകത്തെ ധരിപ്പിക്കും. ഇതിന് പുറമേ ഭീകരവാദം അവസാനിപ്പിയ്ക്കാനായി ആഗോളതലത്തിൽ ഒന്നിച്ച് പ്രവർത്തിയ്ക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടും.
കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം എന്നിവയിൽ ഇന്ത്യയുടെ കാഴ്ചപ്പാട് വ്യക്തമാക്കുകയും സഹകരണം തുടരുന്നകാര്യവും വ്യക്തമാക്കും

 
                         
                         
                         
                         
                         
                        
