ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഡൽഹി ക്യാപിറ്റൽസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ നായകൻ ഡൽഹിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെല്ലാം തന്നെ ടോസ് നേടുന്നവർ ഫീൽഡ് ചെയ്യാനുള്ള തീരുമാനമാണ് കണ്ടുവരുന്നത്.
ചെന്നൈയുടെ മൂന്നാം മത്സരവും ഡൽഹിയുടെ രണ്ടാം മത്സരവുമാണിത്. ചെന്നൈ ഒന്നിൽ ജയിച്ചപ്പോൾ രാജസ്ഥാനെതിരായ മത്സരത്തിൽ പരാജയപ്പെട്ടു. ഡൽഹി ആദ്യ മത്സരം വിജയിച്ചു നിൽക്കുകയാണ്
ചെന്നൈ ടീം: മുരളി വിജയ്, ഷെയ്ൻ വാട്സൺ, ഡുപ്ലെസിസ്, റിതുരാജ് ഗെയ്ക്ക്വാദ്, ധോണി, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, സാം കറൻ, പീയുഷ് ചൗള, ദീപക് ചാഹർ, ജോഷ് ഹെസിൽവുഡ്.