സുൽത്താൻ ബത്തേരി:സുൽത്താൻ ബത്തേരി സർവജന സ്കുളിൽ കരിയർ ഗൈഡൻസ് വെബ്ബിനാർ ഈ മാസം 4 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സുൽത്താൻ ബത്തേരി നഗരസഭ, ഗവ. സർവ്വജന ഹയർ സെക്കണ്ടറി സ്കൂൾ, സുൽത്താൻ ബത്തേരി (വയനാട് ) കരിയർ ഗൈഡൻസ് യൂണിറ്റ്, സ്കൂൾ പൂർവ്വ വിദ്യാത്ഥി സംഘടന മധുരിക്കും ഓർമകൾ 1981-1985 ബാച്ച് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
4 ന് ഉച്ചക്ക് രണ്ട് മണി മുതൽ അഞ്ച് മണി വരെയാണ് വെബ്ബിനാർ നടക്കുക.
പരിപാടി നഗരസഭ ചെയർമാൻ ടി എൽ സാബു ഉദ്ഘാടനം ചെയ്യും.പൊതുവിദ്യാഭ്യാസ ഡയറക്ടർ
ഡോ. ജീവൻ ബാബു ഐ എ എസ്,ഡോ.സി അസീം,പ്രോഗ്രാം കോർഡിനേറ്റർ പി .എ അബ്ദുൽ നാസർ,ശ്രീവിദ്യ സന്തോഷ്,ടി. മുജീബ്,എം.കെ രാജേന്ദ്രൻ , ഡോ. ബാവ കെ പാലുകുന്ന്,മനോജ് ജോൺ ,വി ജോഷ് സെബാസ്റ്റ്യൻ,സി.ഇ ഫിലിപ്പ്,എം.ആർ. രവികുമാർ തുടങ്ങിയവർ പങ്കെടുക്കും.
വാർത്ത സമ്മേളനത്തിൽ നഗരസഭാ ചെയർമാൻ ടി എൽ സാബു, ഹെഡ്മാസ്റ്റർ എൻ സി ജോർജ്, പ്രിൻസിപ്പാൾ അബ്ദുൾ നാസർ, അസീസ്, വി എൻ ഷാജി, വി എൻ തോമസ്, സി ഫിലിപ്പ് പങ്കെടുത്തു.