ചെന്നൈ: ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ നേരില്‍ കണ്ട് ചര്‍ച്ചകള്‍ നടത്തിയിട്ടും വഴങ്ങാതെ ഡിഎംകെ. മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ അറിയിച്ചു. തങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു വഴിയുമില്ലെന്നും സംസ്ഥാന താത്പര്യം കൂടി മുന്‍നിര്‍ത്തിയാണ് തീരുമാനവുമെന്നാണ് സ്റ്റാലിന്റെ വിശദീകരണം. തന്റെ നിലപാട് സ്റ്റാലിന്‍ കോണ്‍ഗ്രസിനെ അറിയിച്ചുവെന്നാണ് വിവരം. (dmk will support delimitation bill)
മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ത്യ സഖ്യ നേതാക്കള്‍ ഉദയനിധി സ്റ്റാലിന്റെ വസിതിയിലെത്തിയത്. ഇന്ത്യ സഖ്യ നേതാക്കളും സ്റ്റാലിനും മറ്റ് ഡിഎംകെ നേതാക്കളുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി വി ഡി സതീശനും ഡി കെ ശിവകുമാറും രേവന്ത് റെഡ്ഡിയും എം എ ബേബിയും മമത ബാനര്‍ജിയും കെ സി വേണുഗോപാലും ഉള്‍പ്പെടെയുള്ള ആളുകളാണ് അനുനയത്തിനുള്ള ശ്രമങ്ങള്‍ നടത്തിയത്. വീട്ടിലെത്തിയ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരെ സ്റ്റാലിന്‍ ആലിംഗനം ചെയ്ത് സ്വീകരിച്ചു.
എം കെ സ്റ്റാലിനെക്കൂടാതെ ഉദയനിധി സ്റ്റാലിന്‍, ഡിഎംകെ മുതിര്‍ന്ന നേതാവ് കനിമൊഴി, ദയാനിധി മാരന്‍, കൂടാതെ നിരവധി പാര്‍ലമെന്റ് അംഗങ്ങളും ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. അതിനിടെ സ്റ്റാലിന്റെ വസിതിക്ക് മുന്നില്‍ ഗോ ബാക്ക് കോണ്‍ഗ്രസ് എന്ന മുദ്രാവാക്യമുയര്‍ത്തി ഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.







