Headlines

കെ സുധാകരനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റും: ഡൽഹിയിലേക്ക് ഇന്ന് തന്നെ തിരിക്കാനാണ് ശ്രമമെന്ന് മകൻ

ദുബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ സുധാകരനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റും. പിതാവിനെ കണ്ടെന്നും, ഓർമ്മയുടെ പ്രശ്നം ഉണ്ടെന്നും മകൻ സൻജോഗ് സുധാകരൻ. ഡൽഹിയിലേക്ക് ഇന്ന് തന്നെ തിരിക്കാനാണ് ശ്രമമെന്നും മകൻ പറഞ്ഞു. ഡോക്ടർ നേരത്തെ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും സ്വന്തം റിസ്കിൽ ആശുപത്രി മാറ്റുമെന്ന് മകൻ വ്യക്തമാക്കി. കെ സുധാകരന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.

ഇന്ത്യയിലേക്കുള്ള കെ സുധാകരന്റെ യാത്ര മുടക്കാൻ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടലുണ്ടായെന്ന് മകൻ സൻജോഗ് ആവർത്തിച്ച് ആരോപിക്കുകയാണ്. കെ സുധാകരന്റെ മകനുമായി ഫോണിൽ സംസാരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കുടുംബം ഉന്നയിച്ച ആരോപണങ്ങളുടെ വിശദാംശങ്ങൾ മകനിൽ നിന്ന് ചോദിച്ചറിഞ്ഞു. കുടുംബത്തിന് പൂർണ്ണ പിന്തുണ എന്ന് സണ്ണി ജോസഫ് അറിയിച്ചു.

അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകാനാണ് കെ സുധാകരൻ എംപിയും കുടുംബാംഗങ്ങളും യുഎഇയിൽ എത്തിയത്. മണ്ഡലപുനർനിർണയ ബിൽ നാളെ ലോക്സഭയിൽ എത്താനിരിക്കെ കെ സുധാകരനോട് മടങ്ങിവരാൻ കോൺഗ്രസ് നേതൃത്വം നിർദേശിക്കുകയായിരുന്നു. ഇതിനിടെയാണ് കുടുംബത്തിന്റെ ഗുരുതര ആരോപണം. പിന്നിൽ വലിയ രാഷ്ട്രീയ നീക്കമെന്നും ബോസ് വിളിച്ചെന്ന് ഡോക്ടർ പറഞ്ഞതായും കുടുംബം ആരോപിച്ചത്. ചികിത്സ തുടരണമെന്ന് ആവശ്യപ്പെടുകയും ഇന്നലെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു.