മധുര: തിരുപ്പറൻകുൺട്രത്തെ ദീപത്തൂണിൽ നാളെ കാർത്തികദീപം തെളിക്കണമെന്ന് സുപ്രീംകോടതി. ട്രസ്റ്റി ബോർഡിനെ സസ്പെൻഡ് ചെയ്ത സുപ്രിംകോടതി, ക്ഷേത്രത്തില്‍ റിസീവര്‍ ഭരണത്തിന് ഉത്തരവിട്ടു. കോടതി ഉത്തരവിൽ പ്രഥമദൃഷ്ട്യാ ലംഘനം നടന്നതായും കോടതി നിരീക്ഷിച്ചു. കോടതിയലക്ഷ്യ ഹർജിയിൽ തമിഴ്നാട് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം. മധുര ജില്ലാ കളക്ടർക്കും തമിഴ്നാട് ഡിജിപിക്കും ക്ഷേത്ര ട്രസ്റ്റിലെ നാല് അംഗങ്ങൾക്കും കോടതിയലക്ഷ്യ നോട്ടീസ് നൽകി. തമിഴ്നാട് സർക്കാരിന് വൻ തിരിച്ചടിയാണ് സുപ്രീംകോടതി വിധി.പത്ത് ദിവസത്തിനകം എല്ലാവരും റിപ്പോർട്ട് സമർപ്പിയ്ക്കണം. ഡിസംബർ 15ന് കേസ് വീണ്ടും പരിഗണിയ്ക്കും.
ക്ഷേത്ര റിസീവർമാരായി വിരമിച്ച ജഡ്ജിമാരായ വൈദ്യനാഥൻ, പാർത്ഥിപൻ എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്. കാർത്തിക ദീപം തെളിയിക്കുന്നതിന് റിസീവർമാർ മേൽനോട്ടം വഹിക്കണം.







