പട്ന∙ കാറിന്റെ സണ്‍റൂഫിൽ കയറിനിന്ന് അതിഥികളെ അഭിവാദ്യം ചെയ്യുന്നതിനിടെ ഡ്രൈവറെ ചവിട്ടുന്ന ബിഹാർ എംഎൽഎ അനന്ത് സിങ്ങിന്റെ വിഡിയോ വൈറൽ. മകൾ ശിവാങ്കി സിങ്ങിന്റെ വിവാഹാഘോഷ വേളയിൽ പട്നയിലെ നട്വാൻ ഗ്രാമത്തിൽ നടന്ന സംഭവമാണ് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്.
ഒരു എസ്യുവിയുടെ സൺറൂഫിൽ കയറിനിന്ന് വാഹനത്തിനു ചുറ്റും നിൽക്കുന്നവരെ അനന്ത് സിങ് അഭിവാദ്യം ചെയ്യുന്നതാണ് വിഡിയോ. കാർ മുന്നോട്ടു പോകുന്നതിനിടെ ഡ്രൈവറോട് ദേഷ്യപ്പെടുകയും അയാളെ ചവിട്ടുകയും ചെയ്യുന്നതും വിഡിയോയിൽ കാണാം. വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ അനന്ത് സിങ്ങിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
ADVERTISEMENT
Go AD-FREE
നവംബർ 25 ന് നടന്ന അനന്ത് സിങ്ങിന്റെ മകൾ ശിവാങ്കിയുടെ ആഡംബര വിവാഹം നേരത്തെ തന്നെ വാർത്തകളിൽ ഇടംനേടിയിരുന്നു. ആഘോഷങ്ങളിൽ ആയിരക്കണക്കിന് അതിഥികൾ പങ്കെടുത്തതായാണ് റിപ്പോർട്ടുകൾ. വിപുലവും വിഭവസമൃദ്ധവുമായ ഭക്ഷണവും കുതിരപ്പന്തയവും ആഡംബര വാഹനങ്ങളുടെ നീണ്ട നിരയും ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ‘ഛോട്ടെ സർക്കാർ’ എന്നറിയപ്പെടുന്ന അനന്ത് സിങ് ബിഹാറിലെ മോഖാമയിൽനിന്നുള്ള എംഎൽഎയാണ്.
Anant Singh kicked his driver while the car was moving. https://t.co/Y4FQ7Sympx







