തിരുവനന്തപുരം: മദ്യനയം ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യു.ഡി.എഫ് ഉപസമിതി രൂപീകരിച്ചു. മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായര്‍ ആണ് കണ്‍വീനർ. സമിതിയില്‍ പി.ജെ ജോയ്, ജോയ് എബ്രഹാം, കെ. ജയന്ത് എം.എല്‍.എ, വിഷ്ണു മോഹന്‍ എം.എല്‍.എ, വാക്കനാട് രാധാകൃഷ്ണന്, സി.എ അജീര്‍ എന്നിവര്‍ അംഗങ്ങളുമാണ്. മുഖ്യമന്ത്രി വി.ഡി സതീശന് ആണ് ഇക്കാര്യം അറിയിച്ചത്.
സർക്കാരിന്റെ മദ്യനയം തീരുമാനിക്കാനുള്ള ഉപസമിതി രൂപീകരണത്തിൽ യുഡിഎഫിൽ അനിശ്ചിതത്വമുണ്ടായിരുന്നു. എന്നാൽ അതിൽ പരിഹാരമുണ്ടായി. മദ്യനയത്തിൽ ഉദാരമായ സമീപനം വേണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. മദ്യനയം കോൺഗ്രസിൽ പ്രത്യേകം ചർച്ച ചെയ്യണമെന്ന് സുധീരൻ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഈ ആവശ്യം ഉപസമിതി ചർച്ചയ്ക്ക് ശേഷമാകും പരിഗണിക്കുക.
ഘടകകക്ഷികളിലെ പ്രതിനിധികളുടെ പേരുകൾ മുഖ്യമന്ത്രിക്ക് കൈമാറി കെപിസിസി അധ്യക്ഷൻ വ്യക്തമാക്കിയിരുന്നു. മദ്യനയം നവംബർ മുപ്പതിനകം പ്രഖ്യാപിക്കാൻ തീരുമാനം. അതേസമയം സർക്കാരിന്റെ മദ്യനയം തീരുമാനിക്കാനുള്ള യുഡിഎഫ് ഉപസമിതിയുടെ ഭാഗമാകുന്നതിൽ മുസ്ലിം ലീഗിൽ ആശയക്കുഴപ്പം. ലീഗ് പ്രതിനിധിയുടെ പേര് മുഖ്യമന്ത്രിയെ അറിയിച്ചില്ലായിരുന്നു.








