റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്യവസായി സുഖേവ് സിങ് കാങ്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹം ഈ വീട് സ്വന്തമാക്കിയത്. മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനായി ചില അമൂല്യ വസ്തുക്കള്‍ ലഭിക്കുന്നതിനായി നെഹ്റു കുടുംബത്തെ സമീപിക്കാനിരിക്കുകയാണ് അദ്ദേഹം. (Sikh Businessman plans to turn Sonia Gandhi’s childhood home into museum)
ഇറ്റലിയിലെ ഈ വീടിന് പുറത്തായി ത്രിവര്‍ണ നിറത്തില്‍ ഇന്ത്യന്‍ ഹൗസെന്നും സോണിയ ഗാന്ധിയുടെ ജന്മസ്ഥലമെന്നും എഴുതിയിട്ടുണ്ട്. ഇറ്റലിയിലെ വിസെന്സ പ്രവിശ്യയിലുള്ള ലൂസിയാനയില്‍ ചാരനിറത്തിലുള്ള കല്ലും കോണ്‍ക്രീറ്റും കൊണ്ട് നിര്‍മ്മിച്ച ആറ് മുറികളുള്ള വീടാണ് മ്യൂസിയമാക്കി മാറ്റാന്‍ സുഖേവ് സിങ് ഉദ്ദേശിക്കുന്നത്. തന്റെ ബാല്യകാലവും യൗവനത്തിന്റെ ഒരു ഭാഗവും സോണിയ ഗാന്ധി ചെലവഴിച്ച വീടെന്ന നിലയില്‍ ഈ കെട്ടിടത്തിന് ചരിത്ര പ്രാധാന്യമുണ്ടെന്നാണ് ഇദ്ദേഹം കരുതുന്നത്. സോണിയാ ഗാന്ധിയുടെ ഓര്‍മക്കുറിപ്പ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട പശ്ചാത്തലത്തില്‍ കൂടിയാണ് ഇദ്ദേഹത്തിന് ആഗ്രഹം ശക്തിപ്പെട്ടിരിക്കുന്നത്.1992-ല്‍ ഹോഷിയാര്‍പൂരിലെ ഒരു ഗ്രാമത്തില്‍ നിന്ന് ഇറ്റലിയിലേക്ക് കുടിയേറുകയും പിന്നീട് പലവധി വ്യവസായങ്ങളുമായി ഇറ്റലിയില്‍ സ്ഥിരതാമസമാക്കുകയും ചെയ്തയാളാണ് സുഖേവ് സിങ്. ഗാന്ധി കുടുംബത്തിന്റെ വലിയ ആരാധകന് കൂടിയാണ് അദ്ദേഹം. വിനോദ സഞ്ചാരികള്‍ ആര് ആവശ്യപ്പെട്ടാലും വീട് തുറന്ന് കാണാനുള്ള സൗകര്യം ഒരുക്കി നല്‍കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ വീടിന്റെ പരിപാലനത്തിനും നികുതി അടയ്ക്കുന്നതിനുമായി സുഖേവ് സിങ് ഓരോ വര്‍ഷവും 1,000 യൂറോ ചെലവഴിക്കുന്നു.







