Headlines

പത്മജ വേണുഗോപാലിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ ആശയക്കുഴപ്പം; അംഗത്വം നല്‍കുന്നതില്‍ നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത

തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ ആശയക്കുഴപ്പം. പത്മജയ്ക്ക് കോണ്‍ഗ്രസില്‍ അംഗത്വം നല്‍കുന്നതില്‍ നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത. യുഡിഎഫ് അധികാരത്തില്‍ എത്തിയപ്പോള്‍ സ്ഥാനം മോഹിച്ചാണ് പത്മജ കോണ്‍ഗ്രസ് പ്രവേശനം ആഗ്രഹിക്കുന്നത് എന്ന് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും പത്മജിക്ക് എതിരെ രൂക്ഷമായ ആക്രമണം നടക്കുന്നുണ്ട്.

എന്നാല്‍, ബിജെപിയില്‍ നിന്നും രാജിവച്ച പത്മജയെ ചേര്‍ത്ത് നിര്‍ത്തണമെന്ന അഭിപ്രായം കെപിസിസി അധ്യക്ഷന്‍ അടക്കം ഒരു വിഭാഗം നേതാക്കള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തി രണ്ടര വര്‍ഷം ആകുമ്പോഴാണ് പത്മജ വേണുഗോപാലിന്റെ രാജി. ബിജെപില്‍ വേണ്ടത്ര പരിഗണന ലഭിക്കാത്തതിനാലാണ് തീരുമാനം. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന നേതാക്കള്‍ സമവായ നീക്കത്തിന് തയാറായെങ്കിലും പത്മജ വഴങ്ങിയില്ല. തെറ്റ് തിരുത്തുന്നു എന്ന് പത്മജാണുഗോപാല്‍ പ്രതികരിച്ചു.

ഭാവി പരിപാടി എന്തെന്ന് തീരുമാനിച്ചിട്ടില്ലന്നും എന്നും അച്ഛന്റെ ഓര്‍മ്മകളുമായി തല്‍ക്കാലം മുന്നോട്ട് പോകുന്നുവെന്നുമാണ് പത്മജയുടെ പ്രതികരണം.രാജി നിര്‍ഭാഗ്യകരമെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. ഭാവി പരിപാടിയെക്കുറിച്ച് തീരുമാനമെടുത്തില്ലെന്ന് പത്മജ പറയുമ്പോഴും കോണ്‍ഗ്രസിലേക്ക് തന്നെയാണ് മടക്കം എന്നാണ് വിവരം.ഇതിനോടകം ചര്‍ച്ച നടന്നു.വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമെന്നും വിവരമുണ്ട്.