കൊൽക്കത്ത ∙ കണ്ണുകൾ കെട്ടി കൗമാരക്കാരനെ തീകൊളുത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 2 പേർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. സമൂഹമാധ്യമത്തിൽ റീൽ നിർമിക്കാനായി സംഭവം റിക്കോർഡ് ചെയ്തവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
സാമ്പത്തിക തർക്കത്തിന്റെ പേരിലാണ് ആക്രമണമുണ്ടായതെന്ന് പൊള്ളലേറ്റ യുവാവിന്റെ ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞമാസം 27ന് ആണു സംഭവം നടന്നത്. പൊള്ളലേറ്റ യുവാവ് ചികിത്സയിലാണ്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ, പ്രതികളിൽ ഒരാൾ സ്കൂട്ടറിൽനിന്ന് ഒരു കുപ്പി പെട്രോൾ എടുത്ത് ഹെൽമറ്റ് ധരിച്ചിരുന്ന കൗമാരക്കാരന്റെ മേൽ ഒഴിക്കുന്നതും മറ്റൊരാൾ തീപ്പെട്ടി എറിഞ്ഞുകൊടുക്കുന്നതും തീകൊളുത്തുന്നതും കാണാം.








