Headlines

മുൻ സർക്കാരിന്റെ കാലത്തെ കേസുകളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇപ്പോഴും പ്രതികൾ; അധികാരത്തിലിരിക്കുന്നവർ ന്യായം വാങ്ങി നൽകണം

ആലപ്പുഴ: മുൻ സർക്കാരിന്റെ കാലത്തെ കേസുകളിൽ ഇപ്പോഴും പ്രവർത്തകർ പ്രതികളായി തുടരുന്നതിൽ യൂത്ത് കോൺഗ്രസിൽ അതൃപ്തി. കേസുകളിൽ നേതൃത്വം ഇടപെടുന്നില്ലെന്ന് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എംപി പ്രവീൺ പൊതുവേദിയിൽ വിമർശനമുന്നയിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മന്ത്രി ഒ ജെ ജനീഷ് പങ്കെടുത്ത പദയാത്രയിലായിരുന്നു വിമർശനം.

ജില്ലാ കോൺഗ്രസ് നേതൃത്വം കേസുകളിൽ ഇടപെടുന്നില്ല. കേസിൽപ്പെട്ടവരുടെ ഭാവി പ്രതിസന്ധിയിലാണ്. ക്രൂരമായ മർദനം ഏറ്റുവാങ്ങിവരാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. യുഡിഎഫ് അധികാരത്തിൽ എത്തിയിട്ടും ആഭ്യന്തരമന്ത്രിയുടെ നാടായിട്ടും അധികാരത്തിലിരിക്കുന്നവർ കേസുകളിൽ ന്യായം വാങ്ങി നൽകണമെന്ന് എംപി പ്രവീൺ ആവശ്യപ്പെട്ടു. ജൻ ഇന്ത്യ മൂവ്മെൻ്റ് പദയാത്രയിലായിരുന്നു വിമർശനം.

അതേസമയം, സിപിഐഎമ്മിന്റെ കാലത്തെ നവകേരള യാത്രയുടെ ബസ് തടഞ്ഞ പ്രതിഷേധത്തിലുൾപ്പടെ നിരവധി കേസുകളിൽ ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഉൾപ്പടെയുള്ളവർ പ്രതികളാണ്. ന്യായമുള്ളതായ കേസുകളിൽ നിയമപരമായ സഹായങ്ങൾപോലും നൽകാൻ തയ്യാറായില്ലെന്നും പരസ്യവിമർശനമുണ്ട്.