Headlines

കാലിക്കറ്റ് സർവകലാശാലയിൽ അക്രമം തുടങ്ങിവെച്ചത് SFI, കണ്ണൂർ മോഡലിലേക്ക് കൊണ്ടു പോകാൻ ശ്രമിക്കരുത്: പി കെ നവാസ്

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ സംഘർഷത്തിൽ പ്രതികരണവുമായി താനൂർ എംഎൽഎ പി കെ നവാസ്. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞത് കൊണ്ടാണ് സംഘർഷത്തിന് കാരണം. അക്രമം തുടങ്ങി വെച്ചത് SFI. ക്യാമ്പസിലെ അക്രമങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് SFI ജില്ല സെക്രട്ടറിയും പ്രസിഡണ്ടുമാണ്.

ചേളാരിയിലെ ലീഗ് പാർട്ടി ഓഫിസ് അക്രമിച്ചതാണ് അശുപത്രി യിലെ സംഘർഷത്തിന് കാരണം. SFI അക്രമം അവസാനിപ്പിക്കണം. കണ്ണൂർ മോഡലിലേക്ക് കൊണ്ടു പോകാൻ ശ്രമിക്കരുത്. ഒരു നാൾ വെള്ള പുതക്കും എന്ന് കരുതി മുട്ടു വിറച്ചു കഴിയാൻ പറ്റില്ല. ജില്ലയിൽ സമാധാന അന്തരീക്ഷം വേണമെന്നാണ് ലീഗ് തീരുമാനിച്ചിരിക്കുന്നത്. ആശുപത്രിയിലെ അക്രമം ന്യായികരിക്കാനാവില്ലെന്നും പി കെ നവാസ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ SFIക്ക് പരാജയ ഭീതി ഉണ്ടായി, വോട്ടെണ്ണലിന് മുന്നെ മാരകായുധങ്ങളുമായി എത്തി UDSF നെ ആക്രമിച്ചുവെന്ന് എം ഉമ്മർ വ്യക്തമാക്കി. രണ്ട് എം എസ് എഫ് നേതാക്കളുടെ വീടുകൾക്ക് നേരെ പെട്രോൾ ബോബ് എറിഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിൽ SFI കൊലവിളി നടത്തുകയാണ്. സി പി ഐ എം സംസ്ഥാന സെക്രട്ടറി തന്നെ തിരിച്ചടിക്കും എന്ന് പറഞ്ഞത് നിർഭാഗ്യകരം. അദ്ദേഹം മാപ്പ് പറയണമെന്നും എം ഉമ്മർ വ്യക്തമാക്കി.