Headlines

ഇതിഹാസ ഹോളിവുഡ് താരം പാട്രിക് സ്റ്റുവര്‍ട്ട് (86) അന്തരിച്ചു

വിഖ്യാത ഹോളിവുഡ് താരം പാട്രിക് സ്റ്റുവര്‍ട്ട് (86) അന്തരിച്ചു. ‘സ്റ്റാര്‍ ട്രെക്ക്’ സീരിസില്‍ ക്യാപ്റ്റന്‍ ജീന്‍-ലൂക്ക് പിക്കാര്‍ഡ്, എക്‌സ് മെന്‍ സിനിമകളില്‍ പ്രൊഫസര്‍ ചാള്‍സ് സേവ്യര്‍ തുടങ്ങിയ കഥാപാത്രങ്ങളെ അനശ്വരനാക്കിയ ബ്രിട്ടീഷ് നടനാണ് വിടവാങ്ങിയിരിക്കുന്നത്. ലോസ് ഏഞ്ചല്‍സിലെ വീട്ടില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. (legendary actor Patrick Stewart dies at 86) പാട്രിക് സ്റ്റുവര്‍ട്ടിന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ മരണവിവരം സ്ഥിരീകരിച്ചിരിക്കുന്നത്. കുറച്ചുകാലങ്ങളായി അദ്ദേഹം അല്‍ഷിമേഴ്സിനോടും ലെവി ബോഡി ഡിമെന്‍ഷ്യയോടും പൊരുതിവരികയായിരുന്നു. വാര്‍ധക്യ സഹജമായ…

Read More

‘വോട്ട് ചെയ്തത് വിദ്യാസമ്പന്നർ, സാധാരണക്കാരല്ല’, വാരാണസിയിലെ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണം പറഞ്ഞ് BJP മന്ത്രി

ലഖ്‌നൗ: വാരാണസി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പൊതുജനങ്ങളുടെ വിധിയെയല്ലെന്നും മറിച്ച് വിദ്യാസമ്പന്നരായ വോട്ടര്‍മാരുടെ അഭിപ്രായത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ഭര്‍. ഗ്രാജ്വേറ്റ്സ് മണ്ഡലത്തില്‍ സമാജ്വാദി പാര്‍ട്ടി (എസ്പി) ബിജെപിയെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ലഖ്നൗ ഗ്രാജ്വേറ്റ്സ് മണ്ഡലത്തിലെ സീറ്റ് ബിജെപിക്ക് നഷ്ടപ്പെടുകയും അവിടെ സമാജ്വാദി പാര്‍ട്ടി വിജയിക്കുകയും ചെയ്തിരുന്നു. ആകെ ഉണ്ടായിരുന്ന 11 സീറ്റുകളില്‍ അഞ്ചെണ്ണവും പ്രതിപക്ഷ പാര്‍ട്ടിയായ എസ്പി സ്വന്തമാക്കി.’ജനങ്ങളുടെ വിധി വന്നിരിക്കുന്നു. ഇത് വിദ്യാസമ്പന്നരായ ആളുകളുടെ വിധിയാണ്, ജനവിധിയെ…

Read More

വര്‍ക്കലയില്‍ വറ്റ മത്സ്യം കഴിച്ച രണ്ടുപേർ ഗുരുതരാവസ്ഥയില്‍; നിരവധിപ്പേര്‍ ചികിത്സയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ വറ്റ മത്സ്യം കഴിച്ച രണ്ടുപേർ ഗുരുതരാവസ്ഥയില്‍. നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇതിന് പിന്നാലെ വെട്ടൂരില്‍ വറ്റ മത്സ്യത്തിന്റെ വില്‍പന നിര്‍ത്തിവയ്പ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വറ്റ മത്സ്യ വില്‍പന നിര്‍ത്തിവെച്ചത്. കഴിഞ്ഞ രണ്ടുദിവസമായി തീരദേശത്ത് വറ്റ ചാകരയുണ്ടായിരുന്നു. ആശങ്കപ്പെടാനില്ലെന്നും, മറ്റ് എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ അവരെയാണ് ഗുരുതരമായി ബാധിക്കുകയെന്നും വര്‍ക്കല ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളുടെ ചുമതലയുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാനി പറഞ്ഞു.

Read More

നെതന്യാഹുവിന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷി; പക്ഷേ കേവലഭൂരിപക്ഷമില്ല: ഇസ്രയേലിൽ കിങ്മേക്കറായി അറബ് പാർട്ടികൾ

ജറുസലം ∙ ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ സഖ്യത്തിന് വിജയം. 53 സീറ്റാണ് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി നയിക്കുന്ന വലതുപക്ഷ സഖ്യത്തിന് ലഭിച്ചത്. എന്നാൽ കേവലഭൂരിപക്ഷമായ 61 സീറ്റ് നേടാനാകാത്തതോടെ അനിശ്ചിതത്വം തുടരുകയാണ്. നെതന്യാഹുവിന്റെ പ്രധാന എതിരാളി ഗാദി ഐസൻകോട്ടിന്റെ യാഷർ പാർട്ടി നയിക്കുന്ന സഖ്യത്തിന് 48 സീറ്റാണ് ലഭിച്ചത്. ലിക്കുഡ് പാർട്ടി നയിക്കുന്ന സഖ്യത്തിന് 64 സീറ്റ് ഉണ്ടായിരുന്നതാണ് 53 ആയി കുറഞ്ഞത്. അതേസമയം, 19 സീറ്റു നേടിയ അറബ് സഖ്യമാണ് ഇസ്രയേലിന്റെ…

Read More

വലനിറച്ച് വറ്റച്ചാകര! 45 കിലോഗ്രാം വരെ തൂക്കം; മീൻ വാങ്ങാന്‍ തിരക്ക്: 3 ദിവസങ്ങളിലായി 12 കോടിയിലേറെ രൂപയുടെ കച്ചവടം

ചിറയിൻകീഴ് ∙ അപ്രതീക്ഷിതമായി എത്തിയ വറ്റ ചാകരയിൽ ആഘോഷ പ്രതീതിയിലാണ് അഞ്ചുതെങ്ങ്–പെരുമാതുറ കടലോരവും മത്സ്യമേഖലയിലുള്ളവരും. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായാണു വറ്റ മീനിന്റെ ലഭ്യതയിൽ വലിയ മാറ്റമുണ്ടായതെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി പുറംകടലിൽ മത്സ്യബന്ധനത്തിനു പോകുന്നവർക്കു മത്സ്യലഭ്യത കുറവായിരുന്നതു മേഖലയിലൊട്ടാകെ ബാധിച്ചിരുന്നു. ആവശ്യമായ മീൻ കിട്ടാത്തതു കൂലി കൊടുക്കുന്നതിനും എൻജിൻ ബോട്ടുകളുടെ പ്രവർത്തന ചെലവുകൾക്കും തികയാതെ പലരും മീൻപിടിത്തം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാക്കി ചുരുക്കേണ്ട സ്ഥിതിയിലായിരുന്നു. മീൻ വാങ്ങാനെത്തിയവരുടെ തിരക്കുകൊണ്ടും ലേലപ്പുരയിലാകെ വറ്റമീൻ നിറച്ച…

Read More

ഗ്യാനേഷിന് എതിരെ ഇന്ത്യാസഖ്യത്തിന്റെ ‘ജനകീയ കുറ്റവിചാരണ’ ഇന്ന്

ന്യൂഡൽഹി∙ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാസഖ്യം പാർട്ടികൾ ഇന്ന് ‘ജനകീയ കുറ്റവിചാരണ’ നടത്തും. വൈകിട്ടു 4ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ നടക്കുന്ന പരിപാടിയിൽ മുൻ ലോക്സഭാ സ്പീക്കർ മീരാകുമാർ നടപടികൾ നിയന്ത്രിക്കും. എംപിമാർ, പാർട്ടി നേതാക്കൾ, സിവിൽ സൊസൈറ്റി പ്രതിനിധികൾ, വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ (എസ്ഐആർ) വോട്ടവകാശം നഷ്ടപ്പെട്ടവർ എന്നിങ്ങനെ 400 പേർ പങ്കെടുക്കും. വോട്ടെടുപ്പിനുശേഷം, ഗ്യാനേഷിനെ പുറത്താക്കിയെന്നു പ്രഖ്യാപിക്കും. അതേസമയം, പാർലമെന്റ് നടപടികളെ അനുകരിക്കുന്ന ‘മോക്ക് പാർലമെന്റ്’ നടത്താൻ…

Read More