തിരുവനന്തപുരം: ആവശ്യമായ തീരുമാനങ്ങൾ എടുത്ത് മുന്നോട്ട് പോകുന്ന പാർട്ടി ആണ് സിപിഐഎം എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിയമസഭ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത പരാജയം ആണ് ഏറ്റുവാങ്ങേണ്ടി വന്നത്. CPIM തീർന്നിരിക്കുന്നു കരകയറി വരില്ല, തകർച്ചയുടെ ഘട്ടമാണ് എന്ന വ്യാഖ്യാനങ്ങൾ ഉണ്ടായിരുന്നു. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി പോകുന്ന തീരുമാനം ആണ് പാർട്ടി എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ളത്. വലിയ പരിശോധനകൾ പാർട്ടിക്ക് അകത്ത് നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ജില്ലകളിലും വലിയ ജനമുന്നേറ്റം ദർശിക്കാൻ സാധിച്ചു. CPIM നെയും LDF നെയും എഴുതി തള്ളാൻ ആകില്ലെന്ന് ഉപതിരെഞ്ഞെടുപ്പുകൾ തെളിയിച്ചു. രാജ്യത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളിൽ LDF വലിയ പങ്കുവഹിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം RSS-BJP ആഹ്രഹങ്ങൾക്ക് അനുസരിച്ച് ചിറ്റപ്പെടുത്തിയത്..രാജ്യത്തിന്റെ ജനാധിപത്യം നശിപ്പിക്കാനുള്ള ശ്രമങ്ങൾ ആണ് നടത്തിയത്.
രാജ്യം ആരു ഭരിക്കണം എന്ന് തീരുമാനിക്കുന്നത് ജനങ്ങൾ. അവർക്ക് സ്വാതന്ത്രമായി വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. അതില്ലാതാക്കാനുള്ള നടപടികൾ ആണ് അവർ സ്വീകരിച്ചത്. SIR നടപ്പായ സംസ്ഥാനങ്ങളിൽ 13 കൊടിയിൽ പരം ആളുകളുടെ വോട്ട് ആണ് നഷ്ടമായത്. രാജ്യത്ത് ഒരിക്കലും നടക്കാൻ പാടില്ലാത്തത് ആണ് നടന്നത്. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. RSS-BJP യുടെ വിശ്വസ്ഥ വക്താവായാണ് പ്രവൃത്തിക്കുന്നത്.
ആ സ്ഥാനത്ത് ഇരിക്കാൻ ഗ്യാനേഷ് കുമാർ യോഗ്യനല്ല. ഈ പ്രക്ഷോയഭത്തിൽ ഇടതുപക്ഷത്തിന്റെ സാന്നിദ്യം വലിയ കരുത്തോടെയാണ് രാജ്യം കണ്ടത്. ഇപ്പോൾ രാജ്യമാകെ ഒന്നാകെ വിവിധ പാർട്ടികൾ, സംസ്ഥാനങ്ങളിൽ, കൂട്ടയ്മകൾ അങ്ങനെ എല്ലാവരും ഒന്നുച്ച് അണിചേർന്നുള്ള പ്രക്ഷോഭമായി. അതിന് പ്രധാന പങ്ക് വഹിച്ചത് CPIM. രാജ്യമാകെ ഒരേ സ്വരത്തിൽ ഗ്യാനേഷ് കുമാർ പുറത്ത് പോകണം എന്ന് പറയുന്നു. ആ പ്രക്ഷോഭതെ മർദിച്ച് ഒതുക്കാനുള്ള നടപടികൾ ഉണ്ടായി .
രാജ്യത്തെ പാർട്ടികളിൽ CPIM ആണ് പൂർണമായി പങ്കെടുത്തുകൊണ്ടുള്ള പ്രക്ഷോഭം നടത്തിയത്. ചൂടും രക്തവും നൽകിയത് യുവാക്കൾ. ഇടത് യുവജന സംഘടനകൾ സുപ്രധാന പങ്ക് വഹിച്ചു. ഗ്യാനേഷ് കുമാർ രാജി വച്ച് പുറത്ത് പോകണം. വോട്ട് നഷ്ടപ്പെട്ടവരുടെ വോട്ടവകാശം പുനർസ്ഥാപിക്കണം. രാജ്യത്തെ ജനങ്ങൾ ദുരിതത്തിൽ. ദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം വർധിക്കുന്നു.പാവപെട്ടവരെ കണ്ടുകൊണ്ടുള്ള നയം അല്ല ഇവിടെ ഉള്ളത്. ആ നയം കോൺഗ്രസിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിന്റെ അതെ നയം ആണ് BJPക്ക് ഉള്ളത്. ഇപ്പോൾ 12 വർഷമായി തീവ്രമായി നടപ്പാക്കുന്നത് BJP. പണ്ട് തങ്ങൾ പെശകായ് പോയെന്ന് ഇപ്പോഴും കോൺഗ്രസിന് മനസിലാകുന്നില്ല.വൻ തോതിൽ വർഗീയ വത്കരണ ശ്രമങ്ങൾ BJP രാജ്യത്ത് നടത്തുന്നു. കേരളം പ്രത്യേക തുരുത്തായി നിന്നു. എല്ലാം കാര്യങ്ങളിലും മാതൃകപരമായി ഇടപെട്ടു. ഇന്ത്യ രാജ്യത്ത് ആദ്യം അതിദാരിദ്യ മുക്തമായത് നമ്മുടെ സംസ്ഥാനം. ആ നയം ഇപ്പോൾ നമ്മുടെ സംസ്ഥാനത്ത് ഇല്ല.
UDF അവരുടെ നയം നടപ്പാക്കുന്നു. മുൻപും UDF സർക്കാർ ഉള്ളപ്പോൾ ജനങ്ങൾക്ക് പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.രാജ്യത്ത് ആകെ RSS അജണ്ട നടപ്പാക്കാൻ ആണ് BJP ശ്രമിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ UDF വിജയിച്ചതോടെ അവർ പൂർണമായി RSS അജണ്ട നടപ്പാക്കി മുന്നോട്ട് പോകുന്നു. വന്ദേ മാതരം പൂർണമായി സംസ്ഥാനത്ത് ആദ്യമായി ചൊല്ലുന്ന വേദി UDF ന്റെ സത്യപ്രതിജ്ഞ വേദിയായി.
സ്കൂൾ വിദ്യാഭ്യാസത്തിന്റെ വർഗീയ വത്കരണ പരിപാടി ആണ് പി എം ശ്രീ. പി എം ശ്രീ വേണ്ടന്ന് പറയാൻ അവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സർവകലാശാലകളിലെ കാവിവത്കരണത്തിന് എതിരെ ഒരക്ഷരം മിണ്ടാൻ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും തയ്യാറായിട്ടില്ല. ഒത്തുതീർപ്പുകൾക്ക് നിന്ന് കൊടുക്കുന്നു. RSS അജണ്ടക്ക് കീഴ്പ്പെടുന്നു.
മുൻ ഗവർണർ അർലേഖർ RSS ബന്ധുമുള്ള ആളാണ്. അതുകൊണ്ടാണ് കേരളത്തിലേക്ക് അയച്ചത്. പോണ പോക്കിൽ PSCയെ പിരിച്ചു വിടാൻ ശുപാർശ ചെയ്തു. രാഷ്ട്രപതിക്ക് കത്തയച്ചു. ഇല്ലാത്ത അധികാരം ആണ് ഗവർണർ ഉപയോഗിച്ചത്.മന്ത്രിസഭയുടെ തീരുമാന പ്രകാരം ഇത്തരം തീരുമാനങ്ങൾ പാടുള്ളു എന്ന് കോടതി പറഞ്ഞിട്ടുണ്ട്. PSC എന്നത് ഭരണഘടനാ സ്ഥാപനമാണ്. ഇല്ലാത്ത അധികാരം ഗവർണർ ഉപയോഗിക്കാൻ പാടില്ല. അതൃപ്തി ഉണ്ടായാൽ അവരെ പിരിച്ചു വിടാൻ ഇന്ത്യയിലെ ഏതൊരു അധികാരത്തിൽ ഇരിക്കുന്ന ആൾക്കും സാധിക്കില്ല.
രാഷ്ട്രപതിക്കും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയ്യോ നിങ്ങൾ പോകുവാണോ എന്ന് വിമാനത്തിൽ മുഖ്യമന്ത്രി ആലിംഗണം ചെയുന്നത് കണ്ടു. ഇതിലൂടെ ഡീൽ ആണ് കണ്ടതെന്നും പിണറായി വിജയൻ വ്യക്തമാക്കി. സ്കൂളുകൾ നന്നാക്കാൻ പണമില്ല. അതിനായിരുന്നു KIFB. 40,000 കോടികളുടെ പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കി. എല്ലാ വളർച്ചയും KIFB മുഖേനെയാക്കി. അത് തകർക്കാൻ ആണ് നീക്കം ഉണ്ടായി. നാടിനെ പുറകോട്ട് കൊണ്ട് പോകാൻ നീക്കം. KIFB പദ്ധതികൾ തടഞ്ഞു വച്ചിരിക്കുന്നു.നാടിനെ പുറകോട്ട് അടിക്കാൻ നീക്കം നടക്കുന്നു.
ഇന്ന് നിയമസഭയിൽ മാരിടൈം ബില്ല് വന്നു. വി ഡി സതീശൻ ബോർഡിന്റെ തലപത്ത്. ഫിഷറീസ്, റവന്യു വകുപ്പുകളെയോ, മന്ത്രിമാരെയോ കാണാനില്ല. കോർപ്പറേറ്റ് ഭീമന്മാരുടെ ചൊല്പടിക്ക് അനുസരിച്ച് കരുക്കൾ നീക്കുന്നു. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും. കോർപ്പറേറ്റ് സഹായ പദ്ധതികൾ ഓരോന്നായി വരുന്നു. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കും. അതിന് CPIM കരുത്തോടെ നിൽക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.








