കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള് പങ്കുവച്ച്, ഫ്ലൈ ദുബായ് വിമാനത്തില് സഹപൈലറ്റിന്റെ ആക്രമണത്തിരയായ ഇന്ത്യന് പൈലറ്റ് സ്മിത്ത് മച്ചാര്. ആക്രമണത്തില് ബോധരഹിതനാകുമ്പോഴും ഇങ്ങനെ മരിക്കാനാവില്ലെന്ന് സ്വയം പറഞ്ഞു. വിമാനം നിയന്ത്രണത്തിലാക്കിയ മറ്റൊരു പൈലറ്റിന് സ്മിത്ത് മച്ചാര് നന്ദിയും പറഞ്ഞു. (Captain Smith Machar on Fly Dubai flight)
‘കൊക്പിറ്റില് സഹ പൈലറ്റ് പ്രാര്ത്ഥന നടത്തുകയായിരുന്നു. മുന്നിലുള്ള സ്ക്രീനില് ലാന്ഡിങ് സമയം നോക്കിയിരിക്കെയാണ് പിന്നില് നിന്നും അപ്രതീക്ഷിതമായി അടിയേല്ക്കുന്നത്. വളരെ ശക്തിയായി എന്തോ തലയില് വന്ന് അടിച്ചു. വിമാനത്തിന്റെ ഒരു ഭാഗം ഇളകി തലയില് വീണു എന്നാണ് കരുതിയത്. സംഭവിച്ചതെന്തെന്ന് മനസ്സിലാക്കുന്നതിന് മുന്പ് പെട്ടെന്ന് ബോധം മറയാന് തുടങ്ങി’. ആ കറുത്ത രാവിലെ സ്മിത്ത് മച്ചാര് ഓര്ത്തെടുക്കുന്നത് ഇങ്ങനെയാണ്.
വെറുതെയങ്ങ് മരിക്കരുതെന്നും എന്തെങ്കിലും ചെയ്യണമെന്നും മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു. വളരെ ബുദ്ധിമുട്ടാണ് വാതില് തുറന്നത്. ജനങ്ങള് ഒന്നാകെ പരിഭ്രാന്തനായിരുന്നു. വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത മറ്റൊരു പൈലറ്റിനും യാത്രക്കാര്ക്കും സ്മിത്ത് മച്ചാര് നന്ദി പറഞ്ഞു
ഉടന്തന്നെ താന് പൈലറ്റ് ആയി മടങ്ങി വരും എന്നാണ് ദുബായില് ചികിത്സയിലുള്ള മച്ചാന് പറയുന്നത്. ഭീകരാക്രമണശ്രമമാണ് ഒമാനിയായ സഹപൈലറ്റില് നിന്നുണ്ടായതെന്ന് ദുബായ് പ്രോസിക്യൂഷന് കണ്ടെത്തിയിരുന്നു.









