മലപ്പുറം: യുഡിഎഫ് ഭരിക്കുന്ന വളളിക്കുന്ന് പഞ്ചായത്തില് ബിജെപി പ്രവര്ത്തകര്ക്ക് അനധികൃത നിയമനം. 15 വര്ഷത്തോളമായി ജോലി ചെയ്യുന്ന തൊഴിലാളികളെ പിരിച്ചുവിട്ടാണ് ബിജെപി പ്രവര്ത്തകര്ക്ക് നിയമനം നല്കിയത്. കാലാവധി ദീര്ഘിപ്പിച്ച സര്ക്കാര് ഉത്തരവ് മറികടന്നാണ് നിയമനം.
തദ്ദേശതിരഞ്ഞെടുപ്പിലെ ധാരണ പ്രകാരമാണ് ബിജെപി പ്രവര്ത്തകര്ക്ക് ജോലി നല്കിയതെന്ന ആരോപണവുമായി യൂത്ത് കോണ്ഗ്രസ് രംഗത്തെത്തി. ഏഴ് ദിവസത്തെ കാലാവധി നല്കി യൂത്ത് കോണ്ഗ്രസ് മണ്ഡലം കമ്മറ്റിക്ക് കത്ത് നല്കി. ഏഴ് ദിവസത്തിനകം ബിജെപി പ്രവര്ത്തകരെ പിരിച്ചുവിട്ടില്ലെങ്കില് പഞ്ചായത്തിലേക്ക് സമരം നടത്താന് തീരുമാനം. തെറ്റിനൊപ്പം നില്ക്കില്ല തിരുത്തും വരെ പോരാട്ടമെന്ന് യൂത്ത് കോണ്ഗ്രസ് വ്യക്തമാക്കി.
ആര്എസ്എസ് നേതാക്കള്ക്കും അവരുടെ ഭാര്യമാര്ക്കും താല്കാലിക നിയമനങ്ങള് നല്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധവും ആശങ്കയുമാണ് യൂത്ത് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചത്. കോണ്ഗ്രസ് നേതൃത്വം നല്കുന്ന ഒകു പഞ്ചായത്തില് ഇത്തരം നിയമനങ്ങള് സംബന്ധിച്ച് ഉയരുന്ന ചോദ്യങ്ങള് പാര്ട്ടി നേതൃത്വം ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. താത്കാലിക നിയമനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും മാനദണ്ഡങ്ങളും പരിശോധിച്ച് വ്യക്തമായ വിശദീകരണം നല്കണമെന്നാണ് യൂത്ത് കോണ്ഗ്രസിന്റെ ആവശ്യം.
നിയമനങ്ങളില് ക്രമക്കേടുകളോ അനര്ഹമായ രാഷ്ട്രീയ ഇടപെടലുകളോ ഉണ്ടായിട്ടുണ്ടെങ്കില് അവ തിരുത്തുന്നതിനുള്ള നടപടികള് സ്വീകരിക്കുക, വിഷത്തില് പാര്ട്ടി നേതൃത്വം അടിയന്തരമായി ഇടപെട്ട് നീതിയും സുതാര്യതയും ഉറപ്പാക്കുക, യൂത്ത് കോണ്ഗ്രസ് ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്ക്ക് സമയബന്ധിതമായി മറുപടി നല്കുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്.






